+91 944 6250 733
ProHub#24, Vellayambalam
Trivandrum, India 695010
Monday–Saturday 9:00 am–5:00 pm
Sunday Closed

‘കൊളുക്കുമല’ ഇടുക്കിയിൽ ഉദയാസ്തമയ കാഴ്ചകൾക്ക് മറ്റൊരു സ്ഥലവും തേടേണ്ടതില്ല -Kolukkumala

Posted by: dc
Category: Travel

ഇടുക്കിയിൽ ഉദയാസ്തമയ കാഴ്ചകൾക്ക് മറ്റൊരു സ്ഥലവും തേടേണ്ടതില്ല, തമിഴ്‌നാട് സംസ്ഥാനത്തിലെ തേനിജില്ലയിലെ ബോഡിനായ്‌ക്കനൂർമുൻസിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ നിലനിൽക്കുന്നുണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ.

8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പടാമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്, മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 km ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ, പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ ഈ പ്രദേശം ഫോട്ടോഗ്രാഫേഴ്‌സിനെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ്…