കാഴ്ചകളുടെ പറുദീസ ആയ ഇടുക്കിയിലെ ഒരു കിടുക്കാച്ചി വെള്ളച്ചാട്ടമാണ് കഞ്ഞിക്കുഴിയിലെ പുന്നയാർ വെള്ളച്ചാട്ടം. യാത്രികരിൽ അധികംപേരും അറിയാത്ത ഇടുക്കിയുടെ മറ്റൊരു സുന്ദര മുഖമാണ് പുന്നയാർ വെള്ളച്ചാട്ടം. മഴക്കാലത്ത് ഉഗ്രരൂപം പൂണ്ടൊഴുകുന്ന പുന്നയാർ വെള്ളച്ചാട്ടം, ഭംഗിയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തോട് കിടപിടിക്കും.
🍃
പാറക്കെട്ടുകളും, ഒഴുക്കും കൂടുതലായതിനാൽ ശ്രദ്ധയോടെ വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ. കഞ്ഞിക്കുഴി വട്ടോന്‍പാറ ജംഗ്ഷനില്‍നിന്നും ഇടത്തോട്ട് ഇറക്കമിറങ്ങി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പുന്നയാര്‍ എത്താം. ഇവിടെനിന്ന് ഓഫ് റോഡില്‍ ഒരു കിലോമീറ്ററോളം താഴേക്ക് ഇറങ്ങിയാല്‍ വെള്ളച്ചാട്ടമായി. ഇതില്‍ അര കിലോമീറ്ററോളം നടവഴിയാണ്.
🍃
പുന്നയാർ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇവിടെ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ വഴിയോരത്ത് വണ്ടികൾ പാർക്ക് ചെയ്യേണ്ടി വരും.
🍃
റൂട്ട് 👉🚲 തൊടുപുഴ- വണ്ണപ്പുറം വഴി 40 കി.മീ സഞ്ചരിച്ചാൽ പുന്നയാർ വെള്ളച്ചാട്ടത്തിലെത്താം. വണ്ണപ്പുറം – വെണ്മണി – കഞ്ഞിക്കുഴി – വട്ടോ വാന്‍പാറ ജംഗ്ഷന്‍ – പുന്നയാര്‍ വെള്ളച്ചാട്ടം.
അല്ലെങ്കിൽ അടിമാലിയിൽനിന്നും 25 കിലോമീറ്റര്‍. അടിമാലി – കല്ലാറുട്ടി – കീരിത്തോട് – പുന്നയാര്‍ വെള്ളച്ചാട്ടം.