ഗോവയിൽ അധികമാരും കണ്ടിട്ടില്ലാത്ത 2 hidden ബീച്ചുകൾ തേടിയുള്ള യാത്ര.
Honeymoon Beach, Paradise Beach.. സൗത്ത് ഗോവയിലെ Agonda ബീച്ചിനും Palolem ബീച്ചിനും ഇടയിൽ ഉള്ള മനോഹരമായ രണ്ടു ബീച്ചുകൾ.
വേലിയിറക്ക സമയത്ത് മാത്രം പോകാൻ പറ്റുന്ന ഒരു ബീച്ച് ആണ് ഹണിമൂൺ ബീച്ച്. മൊത്തം കല്ലുകളാൽ നിർമ്മിതമായ ഈ ബീച്ചിലേക്ക് ബോട്ടിൽ കൂടി മാത്രമേ എത്തി ചേരാൻ പറ്റുകയുള്ളു. കടലിൻ്റെ സ്വഭാവം നോക്കി മാത്രമേ അവിടേക്ക് ചെല്ലാനും പറ്റുള്ളൂ. ഞങ്ങൾക്ക് അവിടെ പോകാൻ ഉള്ള ഭാഗ്യം ഉണ്ടായി. പോവുക മാത്രം അല്ല.. ചിരിച്ചു കളിച്ചു ഒരു മണിക്കൂർ നേരം അവിടെ ചിലവഴിച്ചു. തിരിച്ചു പോകാൻ നേരം ആകുമ്പോഴേക്കും തിരമാലകളുടെ ശക്തി കൂടിയിരുന്നു.
അവിടെ നിന്ന് നേരെ ചെന്നത് മറ്റൊരു മനോഹര കേന്ദ്രമായ Butterfly ബീച്ചിലേക്ക് ആണ്. മലകൾ, ചിറകുകൾ പോലെ ഉള്ള അ ബീച്ചിന് ശെരിക്കും പൂമ്പാറ്റയുടെ രൂപം ആണ്. ബോട്ടിൽ കൂടി അല്ലാതെയും butterfly ബീച്ചിൽ എത്താൻ സാധിക്കും. അതിനു ഇത്തിരി ദൂരം trek ചെയ്യണം. ഞങ്ങൽ പക്ഷേ ബോട്ടിൽ തന്നെ ആണ് ബീച്ചിൽ എത്തിയത്.
പോകുന്ന വഴിയിലെ മറ്റൊരു ആകർഷണം ആണ് tortoise rock. അതെ.. ആ പാറ കാണാൻ ആമയെ പോലെ തന്നെ ആണ്.. അടുത്ത് എത്തുമ്പോൾ ആമയുടെ തല പുറത്ത് വരുന്ന പോലെ ആണ് അ പാറ ഉള്ളത്. ശെരിക്കും വിജ്രംഭിച്ച് 🤪 പോയ ഒരു നിമിഷം ആണ് അത്