കാഴ്ചകളുടെ പറുദീസ ആയ ഇടുക്കിയിലെ ഒരു കിടുക്കാച്ചി വെള്ളച്ചാട്ടമാണ് കഞ്ഞിക്കുഴിയിലെ പുന്നയാർ വെള്ളച്ചാട്ടം. യാത്രികരിൽ അധികംപേരും അറിയാത്ത ഇടുക്കിയുടെ മറ്റൊരു സുന്ദര മുഖമാണ് പുന്നയാർ വെള്ളച്ചാട്ടം. മഴക്കാലത്ത് ഉഗ്രരൂപം പൂണ്ടൊഴുകുന്ന പുന്നയാർ വെള്ളച്ചാട്ടം, ഭംഗിയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തോട് കിടപിടിക്കും.🍃പാറക്കെട്ടുകളും, ഒഴുക്കും കൂടുതലായതിനാൽ ശ്രദ്ധയോടെ വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ. കഞ്ഞിക്കുഴി വട്ടോന്‍പാറ ജംഗ്ഷനില്‍നിന്നും ഇടത്തോട്ട് ഇറക്കമിറങ്ങി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പുന്നയാര്‍ എത്താം. ഇവിടെനിന്ന് ഓഫ് റോഡില്‍ ഒരു കിലോമീറ്ററോളം...
മൂന്നാർ- കുമളി റോഡിൽ, നെടുങ്കണ്ടം ടൗണിൽ നിന്നും തൂക്കുപാലം വഴി ഏകദേശം 15 കിലോമീറ്റർ ദൂരത്തായുള്ള മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് രാമക്കൽമേട്. തമിഴ്നാട്ടിലെ വിവിധ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും അതിമനോഹരമായ ദൂരക്കാഴ്ച ഇവിടെ നിന്നും നോക്കിയാൽ ആസ്വദിക്കാൻ കഴിയും.സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് രാമക്കൽമേട് മലനിരകൾ.കുറവൻ കുറത്തി പ്രതിമയും, കാറ്റാടികളുമാണ് ഇവിടത്തെ മറ്റു പ്രധാന ആകർഷണങ്ങൾ… Ramakkalmedu is a hill station and hamlet...
അവിശ്വസനീയമാംവിധം മനോഹരമായ സ്ഥലമാണ് പാൽകുളമേട്, ഇത് ഒരു യാത്രാ അനുഭവം ഉറപ്പുനൽകുന്നു. കേരളത്തിലെ ഇടുക്കിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്. സമുദ്രനിരപ്പിൽ നിന്ന് 3125 മീറ്റർ ഉയരത്തിലാണ് . സാഹസികർക്കും ട്രെക്കിംഗുകൾക്കും അനുയോജ്യമായ സ്ഥലമാണിത്. കുന്നിൻ മുകളിലുള്ള ഒരു ചെറിയ ശുദ്ധജലക്കുളം ആകർഷകമായ സൗന്ദര്യത്തിന് മറ്റൊരു രത്നം നൽകുന്നു. ഈ കുളം കാരണം മലയ്ക്ക് പാൽ-കുളം-മേട് എന്ന പേര് ലഭിച്ചു, അതായത് മലയാളത്തിലെ പോഷക ജലമുള്ള ഒരു കുളം....
ഇടുക്കി ജില്ലയിലെ രാജാക്കാടിനു സമീപത്തുള്ള ഒരു മനോഹരമായ വ്യൂ ആണ് ഇത്.പൊന്മുടി ഡാമിന്റെയും പന്നിയാർ പുഴയുടെയും മനോഹര ദൃശ്യങ്ങൾ ഇവിടെ നിന്നാൽ ആസ്വദിക്കാൻ കഴിയും..കൂടെ നല്ല തണുത്ത കാറ്റും… എത്തിച്ചേരാനുള്ള റൂട്ട് : അടിമാലി- രാജാക്കാട് റൂട്ടിൽ, രാജാക്കാടിനു 2.5 km മുൻപ് അമ്പലക്കവല എന്ന ജംക്ഷനിൽ നിന്നും കള്ളിമാലി വഴിയാണ് വ്യൂ പോയിന്റിലേക്കു എത്തിച്ചാറാനുള്ള മാർഗം…
രാജാക്കാട്- കുത്തുങ്കൽ റൂട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണിത്…മൂന്നാറിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണിത്… കുമളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കു നെടുങ്കണ്ടം വഴി ചെമ്മണ്ണാർ എത്തി ഏഴു കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും,,, നേര്യമംഗലത്തു നിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാലും കുത്തുങ്കലിൽ എത്താം… കാലവര്ഷത്തില്മാത്രം നീരൊഴുക്കുള്ള വെള്ളച്ചാട്ടമാണ് ഹൈറേഞ്ചിന്റെ അതിരപ്പള്ളി എന്നറിയപ്പെടുന്ന കുത്തുങ്കല്‍ വെള്ളച്ചാട്ടം.ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമായിരുന്നു കുത്തുങ്കല്‍ വെള്ളച്ചാട്ടം.കുത്തുങ്കല്‍ ഇലക്ട്രോ പ്രോജക്ടിന്...
ഊട്ടിയിൽ സാധാരണ ആയിട്ടു ആളുകൾ ഒരു ദിവസത്തേക്ക് ഒക്കെ ആണ് പോകാറ് , ഏറിവന്നാൽ നാലോ അഞ്ചോ ഒക്കെ സ്ഥലങ്ങൾ ആണ് അവർ കാണാൻ പോകുന്നത് , അവിടെ കാണാൻ ഉള്ള സ്ഥലങ്ങളെ കുറിച്ച് ഉള്ള അറിവില്ലായ്മ കൊണ്ടാണ് അത്.ഊട്ടിയിൽ കാണാൻ ഉള്ള 28 സ്ഥലങ്ങളെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്, അവിടേക്ക് യാത്ര പോകുന്നവർക്ക് വേണ്ടി ആണ് . ഗൂഡല്ലൂർ ഇൽ നിന്ന് തുടങ്ങി ആദ്യം എത്തുന്ന സ്ഥലം...