കാഴ്ചകളുടെ പറുദീസ ആയ ഇടുക്കിയിലെ ഒരു കിടുക്കാച്ചി വെള്ളച്ചാട്ടമാണ് കഞ്ഞിക്കുഴിയിലെ പുന്നയാർ വെള്ളച്ചാട്ടം. യാത്രികരിൽ അധികംപേരും അറിയാത്ത ഇടുക്കിയുടെ മറ്റൊരു സുന്ദര മുഖമാണ് പുന്നയാർ വെള്ളച്ചാട്ടം. മഴക്കാലത്ത് ഉഗ്രരൂപം പൂണ്ടൊഴുകുന്ന പുന്നയാർ വെള്ളച്ചാട്ടം, ഭംഗിയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തോട് കിടപിടിക്കും.🍃പാറക്കെട്ടുകളും, ഒഴുക്കും കൂടുതലായതിനാൽ ശ്രദ്ധയോടെ വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ. കഞ്ഞിക്കുഴി വട്ടോന്‍പാറ ജംഗ്ഷനില്‍നിന്നും ഇടത്തോട്ട് ഇറക്കമിറങ്ങി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പുന്നയാര്‍ എത്താം. ഇവിടെനിന്ന് ഓഫ് റോഡില്‍ ഒരു കിലോമീറ്ററോളം...