ഇടുക്കിയിൽ ഉദയാസ്തമയ കാഴ്ചകൾക്ക് മറ്റൊരു സ്ഥലവും തേടേണ്ടതില്ല, തമിഴ്നാട് സംസ്ഥാനത്തിലെ തേനിജില്ലയിലെ ബോഡിനായ്ക്കനൂർമുൻസിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ നിലനിൽക്കുന്നുണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പടാമല എന്നീ മലകൾ...
ഇടുക്കി ജില്ലയിലെ രാജാക്കാടിനു സമീപത്തുള്ള ഒരു മനോഹരമായ വ്യൂ ആണ് ഇത്.പൊന്മുടി ഡാമിന്റെയും പന്നിയാർ പുഴയുടെയും മനോഹര ദൃശ്യങ്ങൾ ഇവിടെ നിന്നാൽ ആസ്വദിക്കാൻ കഴിയും..കൂടെ നല്ല തണുത്ത കാറ്റും… എത്തിച്ചേരാനുള്ള റൂട്ട് : അടിമാലി- രാജാക്കാട് റൂട്ടിൽ, രാജാക്കാടിനു 2.5 km മുൻപ് അമ്പലക്കവല എന്ന ജംക്ഷനിൽ നിന്നും കള്ളിമാലി വഴിയാണ് വ്യൂ പോയിന്റിലേക്കു എത്തിച്ചാറാനുള്ള മാർഗം…
രാജാക്കാട്- കുത്തുങ്കൽ റൂട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണിത്…മൂന്നാറിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണിത്… കുമളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കു നെടുങ്കണ്ടം വഴി ചെമ്മണ്ണാർ എത്തി ഏഴു കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും,,, നേര്യമംഗലത്തു നിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാലും കുത്തുങ്കലിൽ എത്താം… കാലവര്ഷത്തില്മാത്രം നീരൊഴുക്കുള്ള വെള്ളച്ചാട്ടമാണ് ഹൈറേഞ്ചിന്റെ അതിരപ്പള്ളി എന്നറിയപ്പെടുന്ന കുത്തുങ്കല്‍ വെള്ളച്ചാട്ടം.ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമായിരുന്നു കുത്തുങ്കല്‍ വെള്ളച്ചാട്ടം.കുത്തുങ്കല്‍ ഇലക്ട്രോ പ്രോജക്ടിന്...
കോതമംഗലത്തു നിന്നും 28 കിലോമീറ്റർ അകലെയുള്ള വണ്ണപ്പുറത്താണ് (ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിന്റെ പരിധിയിൽ വരുന്നത്) കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത് …മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിച്ചു കളഞ്ഞത് കോട്ടപ്പാറയിൽ നിന്നുള്ള കാഴ്ചയാണ്… ഇടുക്കി ജില്ലയിൽ വണ്ണപ്പുറം മുള്ളിരിങ്ങാട് റൂട്ടിൽ ആണ് കോട്ടപ്പാറ view point.മൂവാറ്റുപുഴയിൽ നിന്ന് 25 km.തൊടുപുഴയിൽ നിന്ന് 20 Km.കോതമംഗലം 28 km. അടുത്തുള്ള രണ്ടു സ്ഥലങ്ങൾ ആണ് മൂവാറ്റുപുഴയും തൊടുപുഴയും. അവിടെ...