കാഴ്ചകളുടെ പറുദീസ ആയ ഇടുക്കിയിലെ ഒരു കിടുക്കാച്ചി വെള്ളച്ചാട്ടമാണ് കഞ്ഞിക്കുഴിയിലെ പുന്നയാർ വെള്ളച്ചാട്ടം. യാത്രികരിൽ അധികംപേരും അറിയാത്ത ഇടുക്കിയുടെ മറ്റൊരു സുന്ദര മുഖമാണ് പുന്നയാർ വെള്ളച്ചാട്ടം. മഴക്കാലത്ത് ഉഗ്രരൂപം പൂണ്ടൊഴുകുന്ന പുന്നയാർ വെള്ളച്ചാട്ടം, ഭംഗിയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തോട് കിടപിടിക്കും.🍃പാറക്കെട്ടുകളും, ഒഴുക്കും കൂടുതലായതിനാൽ ശ്രദ്ധയോടെ വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ. കഞ്ഞിക്കുഴി വട്ടോന്‍പാറ ജംഗ്ഷനില്‍നിന്നും ഇടത്തോട്ട് ഇറക്കമിറങ്ങി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പുന്നയാര്‍ എത്താം. ഇവിടെനിന്ന് ഓഫ് റോഡില്‍ ഒരു കിലോമീറ്ററോളം...
മൂന്നാർ- കുമളി റോഡിൽ, നെടുങ്കണ്ടം ടൗണിൽ നിന്നും തൂക്കുപാലം വഴി ഏകദേശം 15 കിലോമീറ്റർ ദൂരത്തായുള്ള മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് രാമക്കൽമേട്. തമിഴ്നാട്ടിലെ വിവിധ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും അതിമനോഹരമായ ദൂരക്കാഴ്ച ഇവിടെ നിന്നും നോക്കിയാൽ ആസ്വദിക്കാൻ കഴിയും.സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് രാമക്കൽമേട് മലനിരകൾ.കുറവൻ കുറത്തി പ്രതിമയും, കാറ്റാടികളുമാണ് ഇവിടത്തെ മറ്റു പ്രധാന ആകർഷണങ്ങൾ… Ramakkalmedu is a hill station and hamlet...
അവിശ്വസനീയമാംവിധം മനോഹരമായ സ്ഥലമാണ് പാൽകുളമേട്, ഇത് ഒരു യാത്രാ അനുഭവം ഉറപ്പുനൽകുന്നു. കേരളത്തിലെ ഇടുക്കിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്. സമുദ്രനിരപ്പിൽ നിന്ന് 3125 മീറ്റർ ഉയരത്തിലാണ് . സാഹസികർക്കും ട്രെക്കിംഗുകൾക്കും അനുയോജ്യമായ സ്ഥലമാണിത്. കുന്നിൻ മുകളിലുള്ള ഒരു ചെറിയ ശുദ്ധജലക്കുളം ആകർഷകമായ സൗന്ദര്യത്തിന് മറ്റൊരു രത്നം നൽകുന്നു. ഈ കുളം കാരണം മലയ്ക്ക് പാൽ-കുളം-മേട് എന്ന പേര് ലഭിച്ചു, അതായത് മലയാളത്തിലെ പോഷക ജലമുള്ള ഒരു കുളം....
കോതമംഗലത്തു നിന്നും 28 കിലോമീറ്റർ അകലെയുള്ള വണ്ണപ്പുറത്താണ് (ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിന്റെ പരിധിയിൽ വരുന്നത്) കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത് …മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിച്ചു കളഞ്ഞത് കോട്ടപ്പാറയിൽ നിന്നുള്ള കാഴ്ചയാണ്… ഇടുക്കി ജില്ലയിൽ വണ്ണപ്പുറം മുള്ളിരിങ്ങാട് റൂട്ടിൽ ആണ് കോട്ടപ്പാറ view point.മൂവാറ്റുപുഴയിൽ നിന്ന് 25 km.തൊടുപുഴയിൽ നിന്ന് 20 Km.കോതമംഗലം 28 km. അടുത്തുള്ള രണ്ടു സ്ഥലങ്ങൾ ആണ് മൂവാറ്റുപുഴയും തൊടുപുഴയും. അവിടെ...